KeralaNews

പുത്തന്‍ സിനിമകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്ന യുവാവ് പിടിയില്‍

തിരുവനന്തപുരം: പുതിയ മലയാളം, തമിഴ് സിനിമകളുടെ വ്യജപകര്‍പ്പുകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണംതട്ടിയ യുവാവിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ബേദഡുക്ക കുട്ടിപ്പാറ മുത്തനടുക്കം വീട്ടില്‍ അഖില്‍ സി. നായരെ ആണ് മംഗലാപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍വച്ച് ആന്റി പൈറസി സെല്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രബാബുവും സംഘവും അറസ്റ്റ് ചെയ്തത്. റാസല്‍ഖൈമ ആസ്ഥാനമാക്കി സിനിമാസൈറ്റ് ഡോട്ട് ഇന്‍ എന്ന സൈറ്റുണ്ടാക്കി അതില്‍ സിനിമകള്‍ അപ്ലോഡ് ചെയാതാണ് ഇയാള്‍ പണമുണ്ടാക്കിയിരുന്നത്. ഓണ്‍ ലൈന്‍ സിനിമാ വിതരണക്കാരായ സിന്‍കോസിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

 

shortlink

Post Your Comments


Back to top button