പുനലൂര്‍● മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രഹസ്യക്കൂടിക്കാഴ്ച നടത്തി. പുനലൂര്‍ ടി.ബിയിലെ അടച്ച മുറിയില്‍ നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം. പൊലീസുകാരേയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വാഹനവും ഒഴിവാക്കിയാണ് വെള്ളാപ്പള്ളിയെ കാണാന്‍ പിണറായി ടി.ബിയിലേക്ക് എത്തിയത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസിലെ ഒന്നാംപ്രതിയായ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏതാനും എസ്.എന്‍.ഡി.പി നേതാക്കളും സാക്ഷിയായിരുന്നു.
പുനലൂര്‍ എസ്.എന്‍ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി പുനലൂരില്‍ എത്തിയത്. വേദിയില്‍ സംസാരിക്കുമ്പോള്‍ ചടങ്ങിന്റെ അധ്യക്ഷനും കോളേജിന്റെ മാനേജരുമായ വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിക്കാന്‍ പോലും പിണറായി തയ്യാറായിരുന്നില്ല. അതേസമയം,എസ്.എന്‍.ഡി.പിയേയും എസ്.എന്‍ ട്രസ്റ്റിനേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീട് വെള്ളാപ്പള്ളി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തിരുന്നു.
Post Your Comments