തിരുവനന്തപുരം● തിരുവനന്തപുരത്ത് തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശീലുവമ്മ (65) ആണ് മരിച്ചത്. രാത്രി ഏഴരയോടെ പുല്ലുവിള കടപ്പുറത്ത് കൂടി നടന്നുപോകുമ്പോഴാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. 50 ഓളം നായ്ക്കളാണ് ശീലുവമ്മയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ സെല്‍വരാജ് കടലില്‍ ചാടി രക്ഷപെട്ടു. നായ്ക്കളുടെ കടിയില്‍ ഗുരുതരമായി പരിക്കേറ്റ ശീലുവമ്മ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിയ്ക്കുകയായിരുന്നു.
Post Your Comments