NewsIndia

നായയെന്ന് വിളിച്ചാലും പാകിസ്താനിയെന്ന് വിളിക്കരുതേ

ദില്ലി: നായയെന്ന് വിളിച്ചാലും പാകിസ്താനിയെന്ന് വിളിക്കരുതെന്ന് ബലൂചി അഭയാര്‍ത്ഥി.കനേഡിയന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ മസ്ദാക്കിന്റെ ദില്ലി എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ അധികൃതരോടുള്ള പ്രതികരണമായിരുന്നു ഇത്.മസ്ദാക്കിന്റെ പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലമായി ഉള്‍പ്പെടുത്തിയിട്ടുള്ളത് പാകിസ്താനിലെ ക്വറ്റയാണ്. ഒന്നുകില്‍ പാക് പൗരത്വം നല്‍കുക അല്ലെങ്കില്‍ കൊന്നുകളയുക എന്നാണ് ബലൂചികള്‍ക്ക് പറയാനുള്ളത്.

രണ്ട് മാസങ്ങള്‍ക്ക് മുന്പാണ് 25കാരനായ മസ്ദാക്ക് ദില്‍ഷാദ് ഇന്ത്യയിലെത്തിയത്.ഞാനൊരു പാകിസ്താനിയല്ല, എന്നെ അങ്ങനെ വിളിക്കരുത്, ഞാനൊരു ബലൂച് ആണ്. ജനിച്ചത് പാകിസ്താനിലായതുകൊണ്ട് ഒരുപാട് അപമാനം താന്‍ സഹിച്ചുവെന്നും പാക് സൈന്യം തന്റെ സ്വത്തുക്കൾ നശിപ്പിച്ചുവെന്നും അച്ഛനെ തട്ടികൊണ്ട് പോയെന്നും ദിൽഷാദ് പറയുകയുണ്ടായി.സിനിമ സംവിധായകനായ ദിൽഷാദിന്റെ പിതാവ് ഗുലാം മുസ്തഫ റെയ്‌സാനിയെ തട്ടിക്കൊണ്ടുപോയ പാക് സൈന്യം 2006 മുതല്‍ 2008 വരെ സൈന്യം തടവില്‍ വയ്ക്കുകയായിരുന്നുപിതാവിനെ ജയില്‍ മോചിതനായതിനെ തുടര്‍ന്ന് മസ്ദാക്കിന്റെ കുടുംബം കാനഡയിലേക്ക് താമസം മാറുകയായിരുന്നു.

എന്നാൽ മസ്ദാക്കും ഭാര്യയുംഇപ്പോൾ ഇന്ത്യയിലാണുള്ളത്.70 വര്‍ഷത്തിനിടെ ബലൂച് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്ത്യ ശബ്ദമുയര്‍ത്തിയത് ബലൂചികള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂച് പ്രശ്‌നത്തെക്കറിച്ച് പരാമര്‍ശിച്ചത്. ഇതോടെ ബലൂചികള്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button