NewsInternational

നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരുടെ അഭിമാനമായിമാറിയ മെഡല്‍ ജേതാക്കള്‍ക്ക് ലക്ഷങ്ങളുടെ സമ്മാന പ്രഖ്യാപനവുമായി പ്രവാസിമലയാളി

ദുബായ് : റിയോയില്‍ ഇന്ത്യക്കാരുടെ യശസ്സ് ഉയര്‍ത്തിയ സിന്ധുവിനും സാക്ഷിക്കും പ്രവാസി മലയാളിയുടെ സമ്മാനപ്രഖ്യാപനം .കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുക്കാട്ട് സെബാസ്റ്റ്യനാണ് പി.വി. സിന്ധുവിന് അരക്കോടിരൂപയും വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിന് 25 ലക്ഷം രൂപയും പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സ് തുടങ്ങി രണ്ടാഴ്ചപിന്നിട്ടിട്ടും മെഡലൊന്നും കിട്ടാതെപോയതില്‍ ഏറെ സങ്കടത്തിലായിരുന്നു ഇതുവരെ സെബാസ്റ്റ്യന്‍

ഇത് തന്റെമാത്രം ദുഃഖമല്ലെന്നും ഇവിടെ കണ്ടുമുട്ടിയ എല്ലാ ഇന്ത്യക്കാരുടെയും സങ്കടമായിരുന്നുവെന്നും പറഞ്ഞ സെബാസ്റ്റ്യന്‍ വ്യാഴാഴ്ചത്തെ സിന്ധുവിന്റെ നേട്ടമാണ് ഈ അവാര്‍ഡ്് പ്രഖ്യാപനത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കുന്നു.

തൊഴില്‍ തേടി ദുബായിലെത്തിയ സെബാസ്റ്റ്യന്‍ ഇന്ന് ഇവിടെയുള്ള പ്രമുഖ ബിസിനസ്സുകാരില്‍ ഒരാളാണ്. സ്‌പോര്‍ട്‌സിനോട് അതിരുകടന്ന ആവേശമോ ലഹരിയോ ഇല്ല. അതേസമയം ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുന്നതില്‍ വലിയ നിരാശയുംസങ്കടവും ഉണ്ടായിരുന്നുതാനും. അതിനൊരു അറുതിവരുത്തിയത് സാക്ഷിയും സിന്ധുവുമാണ്.

ഓട്ടോബാന്‍ കാര്‍ റെന്റല്‍ കമ്പനി ഉള്‍പ്പെടെ യു.എ.ഇയില്‍ നിരവധി ബിസിനസ്സുകളുള്ള സെബാസ്റ്റ്യന്‍ കേരളത്തില്‍ മുക്കാടന്‍ പ്ലാന്റേഷന്‍സിന്റെ സാരഥി കൂടിയാണ്.

shortlink

Post Your Comments


Back to top button