India

ഇന്ത്യയുടെ ഒളിംപിക് നേട്ടത്തെ തഴ്ത്തിക്കെട്ടിയ മാധ്യമപ്രവര്‍ത്തകന് പൊങ്കാല

ന്യൂഡല്‍ഹി● റിയോ ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ സാക്ഷി മാലിക്കിന്റെ വെങ്കല നേട്ടത്തെ തഴ്ത്തിക്കെട്ടിയ പാക് മാധ്യമപ്രവര്‍ത്തകന് പൊങ്കാല. ട്വിറ്ററിലായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ ആര്‍ ഖുറെയ്ഷിയുടെ വിവാദ പ്രസ്താവന. പങ്കെടുത്ത 119 താരങ്ങളില്‍, ഒരാള്‍ മാത്രമാണ് റിയോയില്‍ മെഡല്‍ നേടിയതെന്നും എന്നാല്‍ 20 മെഡലുകള്‍ നേടിയ ആഘോഷമാണ് ഇന്ത്യയില്‍ കാണുന്നതെന്നുമായിരുന്നു ഖുറേഷി ട്വീറ്റ് ചെയ്തത്.

ഖുറേഷിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ബോളിവുഡ് താരം അമിതാബ് ബച്ചന്‍ അടക്കുമുള്ളവരാണ്ഖുറേഷിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്. തനിക്ക് ഈ ഒരു മെഡല്‍ നേട്ടം ആയിരം സ്വര്‍ണ്ണങ്ങള്‍ക്ക് തുല്യമാണെന്നും സാക്ഷി മാലിക്കില്‍ അഭിമാനിക്കുന്നുവെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ബച്ചനില്‍ നിന്നും മറുപടി ലഭിക്കണമെങ്കില്‍ പാക് പൗരനായാല്‍ മതിയെന്ന് സൂചിപ്പിക്കുന്ന മറു ട്വീറ്റാണ് ഖുറേഷിയില്‍ നിന്ന് വന്നത്.

shortlink

Post Your Comments


Back to top button