NewsIndia

നരേന്ദ്ര മോദിക്ക് പിന്തുണയുമായി അഫ്ഗാൻ പ്രസിഡന്റ്

ഡൽഹി: ബലൂചിസ്ഥാനിൽ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി അഭിപ്രായപ്പെട്ടു .അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യക്കെതിരെയും പാക് അധികൃതർ നിരന്തരം പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട് .എന്നാൽ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പാകിസ്താനെ കുറിച്ച് പറയുന്നതെന്നും ഹമീദ് കർസായി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷ വേളയിലാണ് പ്രധാന മന്ത്രി ബലൂചിസ്ഥാൻ വിഷയത്തെക്കുറിച്ച് പരാമർശിച്ചത്.ഈ സാഹചര്യത്തിലാണ് കർസായി മോദിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.പ്രസംഗത്തിന് ശേഷം ബലൂചിസ്ഥാൻ ,പാക് അധീന കാശ്മീർ ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ നിരവധിപേർ മോദിക്ക് പിന്തുണയുമായി എത്തിയിരുന്നു .പാകിസ്ഥാൻ പിന്തുണയോടു കൂടിയുള്ള തീവ്രവാദത്താൽ ബലൂചിസ്ഥാൻ ഇന്ന് അങ്ങേയറ്റം മനുഷ്യാവകാശ ലംഘനം അനുഭവിച്ചു വരികയാണെന്നും കർസായി കൂട്ടി ചേർത്തു .ഇത് പുറം ലോകത്തെ അറിയിക്കാനും പ്രശ്നത്തിന് പരിഹാരം കാണാനും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.ഇതിന് മോദിയുടെ പ്രസംഗം കാരണമായെന്നും കർസായി പറഞ്ഞു.ഡൽഹിയിൽ പ്രധാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കർസായി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Post Your Comments


Back to top button