NewsIndia

മ്യാന്‍മാറില്‍ വീണ്ടും ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍: ഭീകര ക്യാംപുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള നാഗാ ഭീകരുടെ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.മണിപ്പൂരില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ മ്യാന്‍മറിലെ ബോഗ ബസ്തിയിലാണ് നാഗാ ഭീകരരുടെ ക്യാമ്പുകള്‍ കണ്ടത്തെിയത്. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഖപ്ളാങ്) വിഭാഗത്തിന്‍റെ നിരീക്ഷണ പോസ്റ്റുകളും ക്യാമ്പുകളുമാണ് വെള്ളിയാഴ്ച സൈന്യം നടത്തിയ പ്രത്യേക ദൗത്യത്തിലൂടെ തകര്‍ത്തത്.

ക്യാമ്പുകളിലുണ്ടായിരുന്ന ദീര്‍ഘദൂര ആക്രമണശേഷിയുള്ള ആയുധങ്ങളും പീരങ്കികളും സൈന്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭീകരര്‍ അതിര്‍ത്തി കടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കയാണ് സൈന്യത്തിന്‍റെ പ്രത്യേക സുരക്ഷാ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button