NewsBusiness

ആഴ്ചയിലെ ഈ ദിനങ്ങളില്‍ കുറഞ്ഞനിരക്കില്‍ വിമാനയാത്ര നടത്താം

മുംബൈ● വിമാനയാത്രയ്ക്ക് ചൊവ്വാഴ്ചയും ബുധനഴ്ചയും തെരഞ്ഞെടുത്താല്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്ര നടത്താമെന്ന് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ മേക്ക് മൈ ട്രിപ്പ്‌. ഈ ദിവസങ്ങളില്‍ തിരക്ക് കുറവായതിനാല്‍ വിമാനക്കമ്പനികള്‍ താരതമ്യേന കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്ന് മേക്ക് മൈ ട്രിപ്പ്‌ നടത്തിയ പഠനം പറയുന്നു.

മാര്‍ച്ച്‌-ജൂലൈ കാലയളവിലെ കാലയളവിലെ നിരക്കുകളും യാത്രക്കാരുടെ എണ്ണവും വിശകലനം ചെയ്താണ് വെബ്‌സൈറ്റ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്.

തിരക്കുകൂടിയ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മൂന്നും നാലും ഇരട്ടി നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കാറുള്ളത്. അവസാനനിമിഷം ബുക്ക്‌ ചെയ്യുന്നവരില്‍ നിന്നും കമ്പനികള്‍ കൂടിയ നിരക്ക് ഈടാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഈവര്‍ഷം കൂടിയതായും മേക്ക് മൈ ട്രിപ്പിന്റെ കണക്കുകള്‍ പറയുന്നു.

shortlink

Post Your Comments


Back to top button