NewsInternational

വെബ്‌ ഡൊമെയിനുകളുടെ നാമനിര്‍ണയ അധികാരം പൂര്‍ണ്ണമായും പുതിയ കരങ്ങളില്‍

വാഷിങ്ടൻ ∙ ഇന്റർനെറ്റ് ലോകത്തെ ഏറ്റവും നിർണായകമായ അധികാരങ്ങളിലൊന്നായ
യുഎസ്. വെബ് ഡൊമെയിനുകൾക്ക് പേരിടാനുള്ള (ഡിഎൻഎസ്) അവകാശം യുഎസ് പൂർണമായും ‘ഐകാൻ’ (ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ്-ഐസിഎഎൻഎൻ) എന്നറിയപ്പെടുന്ന എൻജിഒയ്ക്കു കൈമാറി.2014നു തന്നെ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് യുഎസ് അധികാരം പൂർണമായും വിട്ടതായി പ്രഖ്യാപിക്കുന്നത്.ഒക്ടോബർ ഒന്നു മുതൽ ഇതു നിലവിൽ വരും.

യുഎസ് സംരക്ഷിക്കപ്പെട്ടിരുന്ന ‘ഡിഎൻഎസ്’ സംവിധാനത്തിൽ ഇനി ലോകരാജ്യങ്ങൾ കൈകടത്തി സ്ഥാനമുറപ്പിക്കുമെന്നാണ് വിമർശകരുടെ അഭിപ്രായം .ഡൊമെയിൻ പേരിടലിനെ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയനു കീഴിലാക്കണമെന്നു റഷ്യയും ചൈനയും നേരത്തെ ആവശ്യപ്പെട്ടിരുന്നു . എന്നാൽ നെറ്റ്‌ലോകത്തെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നാണിതെന്ന് ഐടി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ‘ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റർനെറ്റ്’ എന്ന ‘ഐകാൻ’ മുദ്രാവാക്യത്തിനു പൂർണത വന്നത് ഇപ്പോഴാണെന്നും അവർ വ്യക്തമാക്കി.18 വർഷമായി ‘ഐകാൻ’ തന്നെയാണു ഡിഎൻഎസിന്റെ ചുമതലയിലുണ്ടായിരുന്നത്. അതുവരെ ഇന്റർനെറ്റ് അസൈൻഡ് നമ്പേഴ്സ് അതോറിറ്റി (ഐഎഎൻഎ) ക്കായിരുന്നു ചുമതല.

ഐഎഎൻഎയുടെ അധികാരം 1998ൽ ലൊസാഞ്ചൽസ് ആസ്ഥാനമായുള്ള ‘ഐകാനി’നു കൈമാറി. പക്ഷേ, യുഎസിന്റെ നാഷനൽ ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനു(എൻടിഐഎ) കീഴിലായിരുന്നു ‘ഐകാനി’ന്റെ പ്രവർത്തനം. ഒരു വെബ്സൈറ്റിനു പേരിടുന്നതിൽ അവസാന തീരുമാനം ‘പരോക്ഷമായി’ കൈക്കൊണ്ടിരുന്നത് യുഎസ് ആയിരുന്നെങ്കിലുംയുഎസിൽ നിന്നു സമ്മർദമൊന്നും പേരിടലിന്റെ കാര്യത്തിൽ തങ്ങൾക്കുണ്ടായിരുന്നില്ലെന്നും ഐകാൻ അധികൃതർ പറയുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button