India

അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൂനൈയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരിയായ സ്വാതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ 3 വയസ്സുകാരനായ മകന്‍ പുരുഷോത്തം സിംഗുമായാണ് സ്വാതി കഴിഞ്ഞ ദിവസം പൂണെയില്‍ ഉള്ള സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ എത്തിയത്.

പനി പിടിച്ചു കിടക്കുകയായിരുന്നു സ്വാതിയുടെ മകന്‍. അമ്മയ്‌ക്കൊപ്പം മാത്രമേ നില്‍ക്കൂ എന്നു വാശി പിടിച്ചിരുന്ന മകനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാന്‍ സ്വാതിക്കു കഴിയുമായിരുന്നില്ല. അവകാശപ്പെട്ട അവധികള്‍ കഴിഞ്ഞതിനാല്‍ തുടര്‍ന്ന് അവധിയെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മൂന്നുവയസുകാരനായ മകനെയും കൂട്ടി സ്വാതി ഓഫീസിലേക്കെത്തിയത്. ഓഫീസില്‍ തന്റെ സീറ്റിനു പിന്നിലായി നിലത്തു തലയിണ വച്ച്, കയ്യില്‍ പാല്‍ കുപ്പിയുമായി മകനെ കിടത്തി സ്വാതി ജോലി തുടര്‍ന്നു.

പനി ബാധിച്ച മകനുമായി ഓഫീസില്‍ വന്നിരുന്ന് ജോലി ചെയ്യേണ്ടി വന്ന തന്റെ ദുരവസ്ഥ കാണിച്ചു കൊണ്ട് ചിത്രമടക്കം ഫേസ്ബുക്കില്‍ തന്റെ അവസ്ഥ പോസ്റ്റ് ചെയ്യുകയായിരുന്നു. ” താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, ഏന്റെ ഹൃദയമാണ്. പനിബാധിച്ച എന്റെ മകന്‍ വിട്ടു നില്‍ക്കാന്‍ സമ്മതിച്ചില്ല. ഹാഫ് ഡേ ലീവ് കഴിഞ്ഞതിനാലും അത്യാവശ്യമായി ചില ലോണുകള്‍ പാസാക്കേണ്ടതിനാലും എനിക്ക് ഓഫീസില്‍ വരേണ്ടതായി വന്നു. എന്നാല്‍ എനിക്ക് എന്റെ രണ്ടു ചുമതലകളും ഒരേ സമയം നിറവേറ്റാന്‍ കഴിഞ്ഞു. അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായി ഞാന്‍ ഈ സന്ദേശം സമര്‍പ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് സ്വാതി തന്റെയും കുഞ്ഞിന്റെയും ചിത്രം പോസ്റ്റ് ചെയ്തത്. തന്റെ അവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായില്ല എങ്കിലും തന്നെ പോലുള്ള ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ഈ ചിത്രം ഒരു പ്രചോദനമായെന്ന് അറിയാന്‍ കഴിഞ്ഞെന്ന് സ്വാതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button