India

അരലക്ഷത്തോളം ദളിതര്‍ മതംമാറുന്നു

അഹമ്മദാബാദ്● ഗുജറാത്തില്‍ അര ലക്ഷത്തോളം ദളിതര്‍ ബുദ്ധമതം സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചത്ത പശുവിന്റെ തോല് നീക്കം ചെയ്തതിന് ഉനയില്‍ ദളിതരെ മര്‍ദ്ദിച്ചതിനെതിനെതിരെ പ്രതിഷേധിച്ച് മഹാറാലി നടത്തിയത്തിന് പിന്നാലെയാണ് മതം മാറാനുള്ള നീക്കം. ഗുജറാത്ത് ദളിത് സങ്കതന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

ഡിസംബര്‍ ഒന്നിന് അഞ്ച് സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന മഹാറാലിയില്‍ വച്ചാകും ബുദ്ധമതം സ്വീകരിക്കുക.രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര, പലന്‍പൂര്‍ എന്നിവടങ്ങളിലാകും മഹാദളിത് റാലികള്‍ നടക്കുക. അതേസമയം, ഗുജറാത്തിലെ അമ്‌റേലി ജില്ലയില്‍ ദളിത് റൈറ്റ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 11,000 ദളിതരെ ബുദ്ധമതത്തിലേക്ക് സ്വീകരിക്കാന്‍ മറ്റൊരു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button