ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ഇന്ത്യയുടെ സൂപ്പര്‍മോം എന്നാണ് സുഷമ സ്വരാജിനെ വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ക്രിയാത്മകമായ ഉപയോഗം നടത്തുന്ന സുഷമ സ്വരാജിനെ ഇന്ത്യയുടെ സൂപ്പര്‍മോം എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ പറയുന്നത്.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതിലും പ്രത്യേകിച്ച് സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദിവസങ്ങളോളം പട്ടിണി നേരിട്ട ഇന്ത്യക്കാര്‍ക്ക് ഉടനടി സഹായം എത്തിക്കുകയും ചെയ്ത ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ലേഖനത്തില്‍ വാനോളം പുകഴ്ത്തുന്നുണ്ട്. തന്റെ ട്വിറ്ററില്‍ വന്ന സന്ദേശത്തെ തുടര്‍ന്നാണ് സുഷമ സ്വരാജ് പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസികള്‍ക്ക് ഉടനടി സഹായം എത്തിച്ചത്. കൂടാതെ ട്വിറ്ററില്‍ ലഭിച്ച മറ്റൊരു സന്ദേശത്തെ തുടര്‍ന്ന് ഭാര്യഭര്‍ത്താക്കന്‍മാരെ ഹണിമൂണിനായി ഒരുമിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഹായിച്ചതായും ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. 50,63,000 ഫോളോവേഴ്‌സാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനുള്ളത്.
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ട്വിറ്റര്‍ വഴി മറുപടി നല്‍കുക മാത്രമല്ല, ജനങ്ങളുടെ പാസ്‌പോര്‍ട്ടും വിസയുമായി ബന്ധപ്പെട്ട വിഷമതകള്‍ക്ക് സഹായം നല്‍കുകയും കേടായ ഫ്രിഡ്ജുകള്‍ എങ്ങനെ നന്നാക്കണമെന്നുകൂടി ട്വിറ്റര്‍ വഴി സുഷമ സ്വരാജില്‍ നിന്ന് ഉപദേശം തേടാം. ട്വിറ്ററിലൂടെ സാധാരണക്കാര്‍ക്ക് പോലും സമീപിക്കാന്‍ കഴിയുന്ന നിറ സാന്നിധ്യമായ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഇവയെല്ലാം കൊണ്ടുതന്നെ സൂപ്പര്‍മോം തന്നെ.
Post Your Comments