കൊച്ചി :ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അമീറുള്‍ ഇസ്ലാമിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം .കേസ് സംബന്ധിച്ച തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡുമെല്ലാം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദിക്കുന്നത് .പ്രതിയുടെ മുന്‍ പശ്ചാത്തലം ജാമ്യത്തില്‍ വിടുന്നതിന് അനുകൂലമല്ലെന്ന കാരണത്താൽ അമീറിന്റെ ജാമ്യാപേക്ഷ പ്രോസിക്യുഷന്‍ എതിര്‍ക്കും.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകും ഇന്ന് കേസില്‍ ഹാജരാവുക.അതേസമയം ജിഷ വധക്കേസില്‍ കോടതി ജാമ്യം അനുവദിച്ചാല്‍ പോലും അമീറുള്‍ ഇസ്ലാം ജയില്‍ മോചിതനാകാന്‍ സാധ്യത കുറവാണ് .കുറുപ്പും പടി പോലീസ് രജിസ്റ്റർ ചെയ്ത് മൃഗ പീഡന കേസിൽ കഴിഞ്ഞ ദിവസം കോടതി അമീറിന്റെ ജ്യാമ്യാപേക്ഷ തള്ളിയിരുന്നു .
Post Your Comments