NewsIndia

കോടതിയിലെ മീഡിയ റൂം: നിലപാട് വ്യക്തമാക്കി ജസ്റ്റിസ് വി രാംകുമാർ

കോടതിയിൽ മീഡിയ റൂം തുറക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ.മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള ചില ജഡ്ജിമാരുടെ നിർദേശങ്ങൾ കണക്കിലെടുത്തു മീഡിയ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനെ വിമർശിച്ചു ജസ്റ്റിസ് വി രാംകുമാർ. മാധ്യമപ്രവർത്തകർക്ക് ഇനി കോടതിയിൽ മീഡിയ റൂം തുറന്നുകൊടുക്കണ്ട എന്നാണ് തന്റെ അഭിയപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തു ചില ജഡ്‌ജിമാരുടെ ശുപാർശയ്ക്ക് വഴങ്ങിയാണ് മാദ്ധ്യമങ്ങൾക്ക് ഇങ്ങനെയൊരു സൗകര്യം ചെയ്തുകൊടുത്തത് ഒട്ടേറെ വിധികളും ഉത്തരവുകളും റിപ്പോർട്ടു ചെയ്യാനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് സ്ഥലപരിമിതി രൂക്ഷമായ ഹൈക്കോടതിയിൽ ഇങ്ങനെയൊരു മുറി അനുവദിക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കോടതിൽ മാത്രമല്ല സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, ഡിജിപി ഓഫീസ്, വിജിലൻസ് ഡയറക്ടറേറ്റ്, രാജ്ഭവൻ, പി എസ് സി തുടങ്ങിയ ഓഫീസുകളിലും ഇത്തരത്തിൽ പ്രത്യേകം മീഡിയാ റൂം സ്ഥാപിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.ഹൈക്കോടതി അസോസിയേഷന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. മാദ്ധ്യമ-അഭിഭാഷക സംഘർഷത്തിൽ മാദ്ധ്യമങ്ങൾ രാംകുമാറിന്റെ രൂക്ഷവിമർശനം വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button