News

മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അച്ഛന്‍ അസുരനായി

ചെന്നൈ: ഗുമ്മിഡിപൂണ്ടിയിൽ പിഞ്ചുകുഞ്ഞിനെ പിതാവ് ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതുകാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് .അമൃതമംഗലം ഗ്രാമത്തിലെ തൊഴിലാളി ജി ദാമോദരനാണു(45) മൂന്നാമത്തെ മകള്‍ ജ്യോതിലക്ഷ്മിയെ ഭാര്യയുടെയും കുട്ടികളുടെയും കണ്‍മുന്നില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ദാമോദരന്‍ 15 വര്‍ഷം മുന്‍പാണ് അംബികയെ വിവാഹം കഴിച്ചത്. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാൽ കുട്ടിയെ ഏതെങ്കിലും അനാഥാലയത്തിനു നല്‍കണമെന്നു ദാമോദരന്‍ ആവശ്യപ്പെട്ടിരിന്നു.കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ കുഞ്ഞിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ദാമോദരന്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ചെന്നപ്പോള്‍ അംബിക ഇടപെടുകയും . തുടര്‍ന്ന് ഇരുവരും തമ്മില്‍ കുഞ്ഞിനു വേണ്ടി പിടിയും വലിയുമായി. ഇതിനിടെ കുട്ടിയെ കൈക്കലാക്കിയ ദാമോദരന്‍ ദേഷ്യത്തോടെ സമീപത്തെ ചുമരിലേക്ക് കുഞ്ഞിനെ എറിയുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു.ദാമോദരനും അംബികയ്ക്കും പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ കൂടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button