International

പാസ്റ്റര്‍ ദൈവശക്തി കാണിച്ചു; പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

പ്രിട്ടോറിയ● ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണിക്കാന്‍ പാസ്റ്റര്‍ നടത്തിയ പ്രകടനത്തില്‍ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ പോളോക് വാനിയ മൗണ്ട് സിയോണ്‍ ജനറല്‍ അസംബ്ലി പള്ളിയിലെ പാസ്റ്ററായ ലെതെബോ റബലങ്ങോയാണ് ദൈവത്തിന്റെ ശക്തി കാണിച്ചു തരാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

രാത്രി സംഘടിപ്പിച്ച സുവിശേഷ യോഗത്തിനിടെ യേശു വെള്ളത്തിന് മുകളിലൂടെ നടന്നത് പോലുള്ള ഒരു അത്ഭുത പ്രവൃത്തി താന്‍ കാണിക്കാമെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് സദസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഇയാള്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ദൈവാനുഗ്രഹത്താല്‍ വേദന അറിയില്ലെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. പെണ്‍കുട്ടിയോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ സഹായികളോട് പെണ്‍കുട്ടിയുടെ ദേഹത്ത് ഭാരമേറിയ സ്പീക്കര്‍ കയറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ചു.

കണ്ണടച്ച് 200 പൌണ്ടോളം ഭാരമുള്ള സ്പീക്കറിന് അടിയില്‍ കിടന്ന പെണ്‍കുട്ടി വേദന കൊണ്ട് പുളയുന്നത് കാര്യമാക്കാതെ പാസ്റ്ററും സ്പീക്കറിന് മുകളില്‍ കയറിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ചലനം നിലച്ചു. മിനിട്ടുകള്‍ക്ക് ശേഷം സ്പീക്കര്‍ മാറ്റിയെങ്കിലും പെണ്‍കുട്ടി കണ്ണു തുറന്നില്ല. പെണ്‍കുട്ടിയെ സഹായികള്‍ തൂക്കിയെടുത്ത് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വാരിയെല്ലിനും ശ്വാസകോശത്തിനും ആമാശയത്തിനും പരുക്കേറ്റ പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും പെണ്‍കുട്ടിയ്ക്ക് ഉറച്ച ദൈവ വിശ്വാസം ഇല്ലാത്തതിനാലുമാണ് അപകടം സംഭവിച്ചതെന്നാണ് ഇയാളുടെ ഇപ്പോഴത്തെ വാദം. ഇയാള്‍ക്കെതിരെ അധികൃതര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.

shortlink

Post Your Comments


Back to top button