International

മനുഷ്യന്റെ രക്തമൂറ്റിക്കുടിക്കുന്ന അജ്ഞാത ജീവിയെ കണ്ടെത്തി

ലിസ്ബണ്‍ ● കരീബിയന്‍ ദ്വീപുകളിലൊന്നായ പ്യുര്‍ട്ടോ റിക്കോയിലെ കര്‍ഷകരുടെ ആടുകകളെ രക്തംവറ്റി ചത്ത നിലയില്‍ കണ്ടെത്തിയാതോടെയാണ് ചുപകാബറ എന്ന പേരില്‍ അറിയപ്പെടുന്ന നിഗൂഡജീവിയുടെ കഥയ്ക്ക് പ്രചാരം ലഭിച്ചുതുടങ്ങുന്നത്. ഇപ്പോള്‍ വീണ്ടും ഈ ജീവി വാര്‍ത്തകളില്‍ നിറയുകയാണ്. പോര്‍ച്ചുഗലിലെ മരുഭൂമിയിലാണ് ഈ വലിയ നിഗൂഡ മനുഷ്യന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.

Nigoodajeevi02

മനുഷ്യരൂപമുള്ള നിഗൂഡജീവി ഇരുകാലുകളില്‍ സാവധാനം നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍. തല കുനിച്ച് നടന്നുപോകുന്ന ജീവി പെട്ടെന്ന് കുറ്റിക്കാട്ടില്‍ മറയുകയും ചെയ്തു. ഒരുമാസം മുന്‍പ് പോസ്റ്റ്‌ ചെയ്ത വീഡിയോ ഇതിനോടകം രണ്ടു ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്. ക്യാമറ സൂം ഔട്ട്‌ ചെയ്യുമ്പോള്‍ കാറും മറ്റു വസ്തുക്കളും കാണാമെന്നത് വീഡിയോയുടെ ആധികാരികതയില്‍ സംശയമുണര്‍ത്തുന്നുണ്ട്.

nigoodal jeevi 03

 

shortlink

Post Your Comments


Back to top button