ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ 17,18 ദിവസങ്ങളില്‍ വെനസ്വെലയില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്തേക്കില്ല എന്ന് റിപ്പോർട്ടുകൾ .
ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മോദിയുടെ യാത്ര സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല്ലാത്തതിനെ തുടർന്ന് മോദിക്ക് പകരം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജോ, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോ ആകും ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.ഉച്ചകോടിയില്‍ മോദി പങ്കെടുത്തേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 1979നു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്.
അതേസമയം വ്യാഴാഴ്ച വെനസ്വെലന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷണിക്കാൻ കൂടിയാണ് അവര്‍ വരുന്നത്.മാറിയ സാഹചര്യത്തില്‍ അമേരിക്കയുമായി നയതന്ത്ര ബന്ധത്തില്‍ ഉണ്ടാക്കിയിട്ടുള്ള മുന്നേറ്റങ്ങളാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
Post Your Comments