India

നജ്മ ഹെപ്തുള്ള മണിപ്പൂര്‍ ഗവര്‍ണറാകും

ന്യൂഡല്‍ഹി● മുന്‍ കേന്ദ്രമന്ത്രി ഡോ. നജ്മ ഹെപ്തുള്ളയെ മണിപ്പൂര്‍ ഗവര്‍ണറാക്കാന്‍ കേന്ദ്രം തീരുമാനിച്ചു.നിലവില്‍ മേഘാലയയുടെ ഗവര്‍ണര്‍ വി. ഷമുഖനാഥാനാണ് മണിപ്പൂരിന്റെ കൂടി ചുമതല. മന്ത്രിസഭയില്‍ 75 വയസ് പ്രായപരിധി പൂര്‍ത്തിയാക്കിയ കഴിഞ്ഞ മാസമാണ് നജ്മ ഹെപ്തുള്ള കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജി വെച്ചത്.

പഞ്ചാബിലെ ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കിയെ മാറ്റി രാജസ്ഥാനിലെ ബിജെപി നേതാവ് വി പി സിംഗ് ബദ്‌നോറിനെ പഞ്ചാബിന്റെ ഗവര്‍ണറാക്കി. പദ്മനാഭ ബാലകൃഷ്ണ ആചാര്യയെ മാറ്റി മുന്‍ നാഗ്പൂര്‍ എംപി ബന്‍വാരി ലാലിനെ അസം ഗവര്‍ണറാക്കി.

shortlink

Post Your Comments


Back to top button