IndiaNews

ഖേൽ രത്ന, അർജ്ജുന പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന പുരസ്കാര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ ടിന്‍റു ലൂക്കയും, ദീപിക പള്ളിക്കലും ഖേൽ രത്ന സാദ്ധ്യതാ പട്ടികയിൽ .ഉൾപ്പെടുത്തിയിട്ടുണ്ട് .എന്നാൽ പുരസ്കാരത്തിന് സാദ്ധ്യത ബി.സി.സി ഐ ശുപാർശ ചെയ്‍ത ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട്‌ കോഹ്‍‌ലിയ്‍ക്കാണ്.ബാറ്റ്സ്മാൻ അജിന്‍ക്യ രഹാനെ അർജ്ജുന അവാർഡ് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.അത്‌ലറ്റ് ഒ.പി.ജെയ്‍ഷ, കനോയിംഗ് കയാക്കിംഗ് താരം ബെറ്റി ജോസഫ് എന്നിവരാണ് അർജ്ജുന അവാർഡ് സാധ്യതാപട്ടികയിലുള്ള മറ്റു മലയാളി താരങ്ങൾ . റിട്ടയേർഡ് ജസ്റ്റിസ് എസ്.കെ.അഗർവാൾ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിക്കുക. കായിക മന്ത്രായലയമാണ് ജേതാക്കളെ പ്രഖ്യാപിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button