മുംബൈ : തിരുവനന്തപുരത്ത് ആല്‍ത്തറയിലെ എസ്.ബി.ഐഎ.ടി.എമ്മില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ റൊമേനിയന്‍ സംഘം മുംബൈയിലെ 25 എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചതായി അന്വേഷണസംഘം കണ്ടെത്തി.
പ്രധാനപ്രതി ഗബ്രിയേല്‍ മരിയനുമായി കേരള പൊലീസ് മുംബൈയില്‍ തെളിവെടുപ്പ് തുടങ്ങി. പ്രതി താമസിച്ചിരുന്ന നവിമുംബൈ വാഷിയിലെ തുംഗ ഹോട്ടലിലാണ് ഇന്നലെ തെളിവെടുപ്പ് തുടങ്ങിയത്. ഇവിടെ ഗബ്രിയേല്‍ താമസിച്ച മുറിയില്‍ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തി. തട്ടിപ്പിനെക്കുറിച്ചുള്ള സാങ്കേതിക വിദ്യകള്‍ പൊലീസിനോട് ഗബ്രിയേല്‍ വിശദീകരിച്ചു. ഇതിനുശേഷം പണം പിന്‍വലിച്ച എ ടി എമ്മുകളില്‍ തെളിവെടുപ്പ് നടത്തി.
കൊളാബ, നവിമുംബയ്, വര്‍ലി , ഗാറ്റ് കോപ്പര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്ന് ഗബ്രിയേല്‍ മൊഴി നല്‍കി. മുംബൈ െ്രെകംബ്രാഞ്ചിന്റെ സഹായത്തോടെയാണ് തെളിവെടുപ്പ്. ഗബ്രിയേല്‍ താമസിച്ച നവി മുംബയിലെ ഹോട്ടലില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം രണ്ടു ദിവസം കൂടി മുംബയില്‍ തുടരുമെന്ന് വ്യക്തമാക്കി.
Post Your Comments