ടോക്കിയോ● വിമാനത്തിന്റെ എന്‍ജിനില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. ജപ്പാനിലെ ടോക്കിയോ നരിത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജപ്പാന്റെ ആള്‍ നിപ്പോണ്‍ എയര്‍വേയ്സി (എ.എന്‍.എ) ന്റെ ബോയിംഗ് 787-800 ഡ്രീംലൈനര്‍ വിമാനത്തിന്റെ എന്‍ജിനിലാണ് പൊട്ടിത്തെറിയുണ്ടായത്.
ടോക്കിയോയില്‍ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകാന്‍ ഒരുങ്ങിയ എ.എന്‍.എയുടെ എന്‍.എച്ച് 959 വിമാനത്തില്‍ 240 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങവേ ഇടതുവശത്തെ എന്‍ജിന്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയോടെ നിശ്ചലമാകുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഏപ്രണിലേക്ക് തിരികെവന്നു. റണ്‍വേയില്‍ നിന്ന് വിമാന എന്‍ജിന്റെ ബ്ലേഡിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം മറ്റൊരു ബോയിംഗ് 787-800 ഡ്രീംലൈനര്‍ വിമാനം എത്തിച്ച് യാത്രക്കാരെ ഷാങ്ഹായിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പൊട്ടിത്തെറിയുടെ വീഡിയോ കാണാം
Post Your Comments