
സേലം● തമിഴ്നാട്ടിലെ സേലത്തിന് സമീപം ഗംഗാവല്ലിയിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണം മോഷണം പോയി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. സ്വര്‍ണത്തിന് പുറമേ ഒന്നര ലക്ഷത്തോളം രൂപയും മോഷണം പോയിട്ടുണ്ട്.
കെട്ടിടത്തിന്റെ പിന്‍വശത്ത് ദ്വാരമുണ്ടാക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രണ്ടു ദിവസത്തെ അവധിയ്ക്ക് ശേഷം സ്ഥാപനം ഇന്ന് തുറന്നപ്പോഴാണ് ജീവനക്കാര്‍ സംഭവം അറിയുന്നത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേലം ഡിഐജി നാഗരാജ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post Your Comments