NewsIndia

ഡോക്ടര്‍ ഓവര്‍ഡോസ് മരുന്നു നല്‍കി ആറു പേര്‍ കൊല്ലപെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. ഞായറാഴ്ച മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ നിന്നാണ് സന്തോഷ് പോള്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓവര്‍ഡോസ് മരുന്നു നല്‍കിയാണ് ഡോക്ടര്‍ ആറുപേരെ കൊലപ്പെടുത്തിയത്.

2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഫാം ഹൗസില്‍നിന്നു പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഇവരെ കൊലപ്പെടുത്തിയതെന്നു പൊലീസിനു വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് അവയവ റാക്കറ്റുമായുള്ള ബന്ധം സംശയിക്കുന്നതിനാല്‍ ആ വഴിക്ക് അന്വേഷണം നടക്കുന്നുണ്ട്.

മഹാരാഷ്ട്ര പൂര്‍വ്വ പ്രാഥമിക് ശിക്ഷ സേവിക സംഘത്തിന്റെ അധ്യക്ഷയായിരുന്ന മംഗള്‍ ജിദെയെ കാണാതയാതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്.
ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്ന മംഗള്‍ ജധേയെ ഡോ. സന്തോഷ് പോള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഓവര്‍ ഡോസ് മരുന്നു നല്‍കിയാണു കൊന്നതെന്ന് ആശുപത്രിയിലെ നഴ്സായ ജ്യോതിയെ ചോദ്യം ചെയ്തതില്‍നിന്നു വ്യക്തമായി.

പിന്നീടു ഡോക്ടറെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ആറു പേരെ താന്‍ കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങള്‍ തന്റെ ഫാം ഹൗസില്‍ കുഴിച്ചിട്ടെന്നും സമ്മതിച്ചത്. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്.

shortlink

Post Your Comments


Back to top button