ഒഡീഷ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് കാലിൽ ചെരുപ്പിടീപ്പിച്ച് ഒഡീഷ മന്ത്രി.ഒഡീഷയിലെ കേന്‍ജാര്‍ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് ചെറുകിട വ്യവസായ മന്ത്രി യോഗേന്ദ്ര ബെഹ്റ തന്റെ സുരക്ഷാ ഉദ്യോസ്ഥനെ കൊണ്ട് ചെരുപ്പിടിച്ചത്.ആഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക ഉയര്‍ത്തിയ ശേഷം വേദിയില്‍ നിന്ന് മടങ്ങവേയാണ് ബെഹ്റ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് കാലിലേക്ക് ചെരുപ്പ് ഇട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത്.ഉടൻ തന്നെ ഉദ്യോഗസ്ഥൻ മന്ത്രിക്ക് ചെരിപ്പിട്ടു കൊടുത്തു .മന്ത്രിയുടെ ഈ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
”ഞാനൊരു വിഐപിയാണ്, ഞാന്‍ ദേശീയ പാതക ഉയര്‍ത്തുന്നു, ഇയാള്‍ (സുരക്ഷാ ഉദ്യോഗസ്ഥന്) ഇങ്ങനെ ചെയ്യുന്നു.” സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടുള്ള മന്ത്രിയുടെ മറുപടി ഇതായിരുന്നു.സംഭവം വിവാദമായതിനാൽ തനിക്ക് മുട്ടിന് പ്രശ്നമുണ്ടെന്നും കുനിയാന്‍ സാധിക്കാഞ്ഞതിനാല്‍ ഉദ്യോഗസ്ഥന്റെ സഹായം തേടിയതാണെന്നുമുള്ള വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട് .മന്ത്രിയുടെ ഈ നിലപാടിനെതിരെ രാഷ്ട്രീയ പാർട്ടികൾ മന്ത്രിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. അതെ സമയം സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രമുഖ അഭിഭാഷകനായ മധുസൂദന്‍ ദാസിനെ സ്വാതന്ത്ര്യസമരസേനാനിയെന്ന് വിശേഷിപ്പിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും വിവാദങ്ങളിൽപെട്ടിരിക്കുകയാണ്.
Post Your Comments