
പട്ന: ബീഹാറിലെ മധേപുര ജില്ലയിൽ ദിവസങ്ങൾക്ക് മുൻപ് വിവാഹിതരായ അമ്മായിഅമ്മയും മരുമകനും വിവാഹമോചിതരാകുന്നു. വെറും 17 ദിവസമാണ് 42 കാരിയായ ആശാദേവിയും മരുമകനായ സൂരജും ഒരുമിച്ച് ജീവിച്ചത്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഇവർ വിവാഹം കഴിച്ചത്.
സൂരജ് അസുഖബാധിതനായപ്പോള്‍ മകള്‍ ലളിതയെ സഹായിക്കാനെത്തിയതാണ് ആശാദേവി. സൂരജിനെ നോക്കിയിരുന്നത് ആശാദേവിയായിരുന്നു. ഒടുവിൽ ഇവർ പ്രണയത്തിലായി. ഒന്നിച്ച് ജീവിക്കാനായി ഇരുവരും നാട് വിട്ട ഇരുവരും പിന്നീട് ഗ്രാമത്തില്‍ തിരിച്ചെത്തി. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതരോട് പറഞ്ഞതോടെ ഗ്രാമപഞ്ചായത്ത് ഒന്നിച്ച് ജീവിക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
തനിക്ക് തെറ്റ് മനസ്സിലായെന്നും ഇനി തെറ്റ് ആവർത്തിക്കില്ലെന്നുമാണ് ഇപ്പോൾ സൂരജ് പറയുന്നത് . തന്റെ ആദ്യഭാര്യയുടെ കൂടെ ജീവിക്കാനാണ് താൽപര്യമെന്നും കൂട്ടിച്ചേർത്തു. തനിക്ക് മരുമകന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ലെന്നും, ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കണമെന്നുമാണ് ആശാദേവിയുടെയും ഇപ്പോഴത്തെ ആവശ്യം. ഇരുവരും കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
Post Your Comments