ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഇന്നുണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു ശേഷം പൊട്ടിപ്പുറപ്പെട്ട കാശ്മീര്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ സംഖ്യ 65 ആയി.
താഴ്വരയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ബുദ്ഗാം ജില്ലയിലെ മഗം മേഖലയിലാണ് കലാപകാരികള്‍ സൈന്യവുമായി ഏറ്റുമുട്ടിയത്. സി.ആര്‍.പി.എഫിന്‍റെ ഒരു വാഹനത്തിനു നേരേ പ്രകോപനമില്ലാതെ കലാപകാരികള്‍ കല്ലേറ് നടത്തിയപ്പോള്‍, അവരെ പിരിച്ചുവിടാനായി സൈന്യം തിരികെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്.
Post Your Comments