കേരളത്തിലെ സ്‌കൂളുകളില്‍ വിവിധ പണികള്‍ ചെയ്ത് ഒരു കൂട്ടം വിദേശികള്‍. നാട്ടില്‍ പണിയില്ലാത്തതു കൊണ്ട് തൊഴില്‍ തേടി ഇറങ്ങിയതല്ല ഇവര്‍. പകരം, ഇംഗ്ലണ്ടില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണിവര്‍. വികസ്വര രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള അവസരം കിട്ടിയപ്പോള്‍ കേരളത്തിലേയ്‌ക്കെത്തിയതാണ്.
ഗ്രാമീണ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റുക എന്നതാണ് ഇവരുടെ പാഠ്യവിഷയം. കൊച്ചി, കൊല്ലം, മൂന്നാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഈ വിദേശ വിദ്യാര്‍ഥികള്‍ ഹരിപ്പാടാണ് ഇപ്പോഴുള്ളത്. കേരളത്തിലെ മറ്റ് സ്‌കൂളുകളിലും ഇതുപോലെ മറ്റു വിദ്യാര്‍ത്ഥി സംഘങ്ങളെത്തിയിട്ടുണ്ട്. കളിസ്ഥലം ശൗചാലയം ഊണുമുറി തുടങ്ങി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നു.
കേരളത്തില്‍ വരാനായതിന്റെ സന്തോഷം ഇവര്‍ മറച്ചു വെയ്ക്കുന്നില്ല. യു.കെ യിലെ ഒഴിവു സമയത്ത്, റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്തും, കാര്‍ കഴുകിയും, കേക്ക് നിര്‍മ്മാണം നടത്തിയുമൊക്കെയാണ് ഇവര്‍ പഠനത്തിനായുള്ള പണം കണ്ടെത്തുന്നതെന്ന് വിദ്യാര്‍ത്ഥിനിയായ യെമ പറഞ്ഞു.
Post Your Comments