KeralaNews

ന്യൂനപക്ഷ വിരുദ്ധ പരാമർശം :ഹജ്ജിനു പോകാൻ പിള്ള നൽകിയ പണം മടക്കി നൽകി കൊട്ടാരക്കര സ്വദേശി

ഹജ്ജിനു പോകാന്‍ പിള്ള നല്‍കിയ 65,000 രൂപ മടക്കി നല്‍കിയെന്ന് കൊട്ടാരക്കര സ്വദേശി.കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ എസ്.സുബൈര്‍ മൗലവിയാണ് ഡിമാന്‍ഡ് ഡ്രാഫ്ടായി പിള്ളക്ക് തുക അയച്ചുകൊടുത്തത്.പിള്ളയുടെ പത്ര സമ്മേളനത്തിലെ പരാമര്‍ശം ആണ് തന്നെകൊണ്ട് ഇത് ചെയ്യിച്ചതെന്ന് സുബൈര്‍ മൌലവി പറഞ്ഞു.

‘ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവാദ പ്രസംഗത്തെക്കുറിച്ചു വിശദീകരിക്കാന്‍ പിള്ള നടത്തിയ പത്രസമ്മേളനത്തില്‍ ഹജ്ജിനു പോകാന്‍ തനിക്കു പണം നല്‍കിയ കാര്യം വെളിപ്പെടുത്തിയിരുന്നു. തന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞാണു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവം അദ്ദേഹം അനുസ്മരിച്ചത്. അതുകൊണ്ടു തന്നെയാണ് ആ പണം മടക്കിക്കൊടുക്കാൻ താൻ തീരുമാനിച്ചതും ” സുബൈർ മൗലവി പറഞ്ഞു.

തന്റെ പേരു പറയാതെ ഹജ്ജിനു പോകാന്‍ സഹായം നല്‍കിയതിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button