Kerala

ഡിജിപിക്ക് ഫോണില്‍ അസഭ്യവര്‍ഷം ; മൂന്നു പേര്‍ പിടിയില്‍

ശ്രീകണ്ഠപുരം : ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണിലൂടെ അസഭ്യം പറഞ്ഞ കണ്ണൂര്‍ മലപ്പട്ടം സ്വദേശികള്‍ പിടിയില്‍. മലപ്പട്ടം കുപ്പം സ്വദേശികളായ രണ്ടു യുവാക്കളും സെന്‍ട്രല്‍ സ്വദേശിയായ മധ്യവയസ്‌കനുമാണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയപ്പോള്‍ ബാക്കിയായി ലഭിച്ച അമ്പത് രൂപ നോട്ടില്‍ എഴുതിവച്ച മൊബൈല്‍ നമ്പറില്‍ വിളിച്ച് അസഭ്യം പറഞ്ഞതോടെയാണ് മൂവരും കുടുങ്ങിയത്. മൊബൈല്‍ നമ്പര്‍ എഴുതി പ്ലീസ് കോള്‍ മീ എന്നാണ് നോട്ടിലുണ്ടായിരുന്നത്. ഇവര്‍ ഫോണ്‍ ചെയ്തപ്പോള്‍ താന്‍ ഡിജിപിയാണെന്ന് മറുവശത്തു നിന്ന് പറഞ്ഞെങ്കിലും വിശ്വസിക്കാതെ അസഭ്യം പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിപി ഫോണ്‍ കട്ട് ചെയ്തു.

എന്നാല്‍ സംഘം വീണ്ടും വിളിച്ച് അസഭ്യം തുടര്‍ന്നതോടെ ഡിജിപി മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് രാത്രി തന്നെ മൂവരെയും വീടുകളിലെത്തി പിടികൂടുകയായിരുന്നു. ഡിജിപിക്ക് പരാതിയില്ലാതിരുന്നതിനാല്‍ ഇവരെ താക്കീത് ചെയ്ത് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button