NewsInternational

500 പൗണ്ടിന്റെ കേക്കുമായി ഒരു പിറന്നാളാഘോഷം

കാലിഫോർണിയ: 500 പൗണ്ടിന്റെ കേക്കുമായി ഒരു പിറന്നാളാഘോഷം. പുതുമയാർന്ന രീതിയിലാണ് അമേരിക്കയിലെ ഒരു ടെക്കി തന്റെ ജന്മദിനം ആഘോഷിച്ചത്. കാലിഫോർണിയയിലെ പ്രമുഖ സോഫ്റ്റ്‌വയർ കമ്പനി ഉദ്യോഗസ്ഥനാണ് ഈ ടെക്കി. തന്റെ ജന്മദിനത്തിന് വേണ്ടി 250 കിലോയോളം തൂക്കം വരുന്ന ഒരു വമ്പൻ ഒരു ഐ ഫോൺ മാതൃകയിലുള്ള കേക്കാണ് അദ്ദേഹം ഓർഡർ ചെയ്ത് നിർമ്മിച്ചത്.

ജന്മദിനമാഘോഷിക്കാൻ പുൽമൈതാനിയിലെത്തിയ സുഹൃത്തുക്കൾ കേക്ക് കണ്ട് ഞെട്ടി. ആ അമ്പരപ്പ് മാറുന്നതിനു മുൻപ് തന്നെ എല്ലാവരിലും കേക്ക് എങ്ങനെ മുറിക്കുമെന്ന ചോദ്യം ഉയർന്നു. അതിനും ബെർത്ത് ഡെ ബോയ് പരിഹാരം കണ്ടെത്തി. തന്റെ കാമുകി കേക്കിനു മുകളിൽ ചാടിയാണ് കേക്ക് മുറിക്കുന്നതെന്ന് യുവാവ് സുഹൃത്തുക്കളോട് പറഞ്ഞു. പിന്നെ ആഘോഷങ്ങൾക്ക് ഉണ്ടായില്ല. സുന്ദരിയായ കാമുകി ഭീമാകാരമായ കേക്കിനു മുകളിലേക്ക് എടുത്ത് ചാടി. ശരീരത്തും മുഖത്തും മുഴുവൻ കേക്കിനാൽ അഭിഷേകയായ യുവതി തന്റെ കാമുകനു നേരെ ചിരിച്ചു കൊണ്ടു നിന്നു. അതിനു ശേഷം കൂട്ടുകാർ ഐ ഫോൺ കേക്കിനെ ചെറു കഷണങ്ങളക്കി പങ്കുവച്ചു.

 

shortlink

Post Your Comments


Back to top button