Kerala

നാടന്‍ പെപ്പര്‍ ചിക്കന്‍ കറി

നിമ്മികുട്ടനാട്;

നാടന്‍ പെപ്പര്‍ ചിക്കന്‍

കോഴിയിറച്ചി – 1 കിലോ

കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌ – 2 ടേബിള്‍സ്പൂണ്‍
സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌

പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌

നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

എണ്ണ – 4 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

1)കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക .

ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വെക്കുക .2 )ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .3)സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .

4)പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .

5)തക്കാളിയും പച്ചമുളകും ചേര്‍ക്കുക .നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക.
6)ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് .

ചാറു കുറുകുമ്പോള്‍ തീ അണക്കുക .സ്വാദിഷ്ടമായ ഈ പെപ്പര്‍ ചിക്കന്‍ ചപ്പാത്തി ,അപ്പം, ചോറ് ഇവയുടെ കൂടെ വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button