IndiaNews

പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌ത് കേരള സൈബര്‍ വാരിയേഴ്‌‌സ്

50 പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌ത് ഇന്ത്യ ഹാക്കിംഗ് ഗ്രൂപ്പുകളില്‍ പ്രധാനിയായ കേരള സൈബര്‍ വാരിയേഴ്‌‌സ്. ഇക്കാര്യം കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്‌ക്കുവേണ്ടി സൈബര്‍ ലോകത്ത് പോരാടുന്ന തങ്ങള്‍ ചെകുത്താനും അഴിമതിക്കും തീവ്രവാദത്തിനും എതിരാണെന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് 50 പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌ത വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

കേരള സൈബര്‍ വാരിയേഴ്‌സ് 20 ബംഗ്ലാദേശി വെബ്‌സൈറ്റുകൾ കഴിഞ്ഞ മാര്‍ച്ചില്‍ ഹാക്ക് ചെയ്‌തിരുന്നു. ബംഗ്ലാദേശ് ആരാധകര്‍ ഏഷ്യാകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ധോണിയുടെ തല കൈയില്‍പിടിച്ചുനില്‍ക്കുന്ന ബംഗ്ലാദേശി പേസര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രം പ്രചരിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് 20 വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌തതെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ-പാക് ഹാക്കിങ് കഴിഞ്ഞ കുറെക്കാലങ്ങളായി തുടരുകയായിരുന്നു. പാകിസ്ഥാനിലെ ഹാക്കന്മാർ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button