NewsInternational

സ്വാതന്ത്ര്യ ദിനത്തിൽ നേപ്പാൾ സർക്കാരിന്റെ ആദരം ഏറ്റുവാങ്ങാന്‍ മലയാളി ചിത്രകാരൻ

ചെർപ്പുളശ്ശേരി .അടക്കാപുത്തൂർ സ്വദേശിയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ചിത്ര കലാവിഭാഗം പ്രൊഫസറുമായ സുരേഷ് കെ നായരെ 70 താമത്‌ സ്വാതന്ത്ര്യ ദിനത്തിൽ നേപ്പാൾ സർക്കാർ പുരസ്‌കാരം നൽകി ആദരിക്കും. കലാപ്രവർത്തനങ്ങൾ പുതു തല മുറയിൽ എത്തിക്കുന്നതിൽ സുരേഷ് ചെയ്ത സംഭാവനകളെ വിലയിരുത്തിയാണ് സർക്കാരിന്റെ ആദരം.

ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രം, വിശ്വഭാരതി യൂണിവേഴ്‌സിറ്റി, ബാനസ്ഥലി വിദ്യാപീഠം, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടെംപിൾ യൂണിവേഴ്‌സിറ്റി ഫിലാഡൽഫിയ എന്നിവിടങ്ങളിൽ ചിത്രകലാ അഭ്യസിച്ച സുരേഷ് ബനാറസിൽ പബ്ലിക് ആര്ട്ട് പ്രൊജക്റ്റ് എന്ന കലാപ്രവർത്തനത്തിൽ മുഴുകിയിരിക്കയാണ്. ഇന്ന് കഠ്മണ്ഡുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ സുരേഷ് പുരസ്‌കാരം ഏറ്റുവാങ്ങും . ഈ അവാർഡ് നേടുന്ന ഏക മലയാളിയാണ് സുരേഷ് കെ നായർ

 
 
 

shortlink

Post Your Comments


Back to top button