തിരുവനന്തപുരം: കേരളത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി.ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ സ്വപ്നം ഇന്ത്യയായിരിന്നു എന്നും അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മാക്കാൻ നമുക്ക് സാധിക്കണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.ഇതിനായി എല്ലാവരും ഒറ്റകെട്ടായി നിന്ന് മുന്നോട്ടുപോകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പട്ടിണിയും ദാരിദ്രവും ഇല്ലാത്ത ഇന്ത്യയായിരിന്നു സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നമെന്നും അത് സാക്ഷാത്കരിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി .
Post Your Comments