Gulf

ബലിപെരുന്നാളിന് 9 ദിവസം അവധി ലഭിച്ചേക്കും

കുവൈത്ത് സിറ്റി● കുവൈത്തില്‍ ബലിപെരുന്നാള്‍ (ഈദ്-അല്‍-അദ) പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 9 ദിവസത്തെ അവധി ലഭിച്ചേക്കും. സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അവധി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സിവില്‍ സര്‍വീസ് കൗണ്‍സില്‍ അംഗങ്ങളെ ഉദ്ദരിച്ച് അറബ് പത്രമായ സദ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 11നാണ് പെരുന്നാളെങ്കില്‍ വ്യാഴാഴ്ചയും അവധിയായി കണക്കാക്കുമെന്നാണ് റിപോര്‍ട്ട്. നേരത്തെ തുര്‍ക്കി 9 ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയിലെപ്പോലെ കുവൈത്ത്, യു.എ.ഇ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പൊതുമേഖലയ്ക്ക് 9 ദിവസത്തെ അവധി നല്‍കിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button