India

പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ബലൂചിസ്‌ഥാൻ; പ്രധാനമന്ത്രിയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി● ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്ക് നന്ദി അറിയിച്ച് ബലൂചിസ്ഥാന്‍. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം ഞങ്ങൾക്ക് ആവേശവും പ്രോത്സാഹനവും പകരുന്നതായി ബലൂച് റിപ്പബ്ലിക് പാർട്ടി അധ്യക്ഷൻ ബ്രാഹംദാ ബുഗ്ടി പറഞ്ഞു.

പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ മേഖലയിൽ നടക്കുന്ന സ്വയംഭരണ പ്രക്ഷോഭങ്ങളെ ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. ബലൂചിസ്‌ഥാനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാൻ മാത്രമല്ല, ബലൂചിസ്‌ഥാന്റെ സ്വാതന്ത്ര്യപോരാട്ടങ്ങളെ പിന്തുണയ്ക്കാനും കേന്ദ്രസർക്കാരും ഇന്ത്യൻ മാധ്യമങ്ങളും ശ്രമിക്കുമെന്നായിരുന്നു മോദി പറഞ്ഞത്.

balochistan

അതേസമയം, പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബലൂചിസ്‌ഥാനിലേയും പാക് അധിനിവേശ കാഷ്മീരിലേയും വിഷയങ്ങൾ വ്യത്യസ്തമാണ്. ബലൂചിസ്‌ഥാനിൽ ഇന്ത്യ ഇടപെടുന്നത് ഇന്ത്യയുടെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പാകിസ്‌ഥാൻ കാരണമാക്കുമെന്നും മുൻവിദേശകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ റഷീദ് പ്രതികരിച്ചു.

പാകിസ്‌ഥാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്‌ഥാനിൽ സ്വതന്ത്രരാഷ്ട്രത്തിനായുള്ള വാദം 1948 മുതൽ നിലവിലുലുണ്ട്. സുരക്ഷാഭീഷണിയെതുടർന്ന് ബലൂച് നാഷണൽ മൂവ്മെന്റ് നേനേതാക്കൾ പലരും വിദേശത്തിരുന്നാണ് പ്രക്ഷോഭം നിയന്ത്രിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button