NewsInternational

ഉരുകിയൊലിക്കുന്ന ലാവക്കകരികില്‍ നീരാടി സുന്ദരിയുടെ സാഹസികത

പുകയുന്ന അഗ്നിപർവതത്തിന് താഴെ നീരാടുന്ന സുന്ദരി, പറയുന്നത് മുത്തശ്ശിക്കഥയല്ല ഹവായിലെ കിലുവ അഗ്നിപർവതമാണ് ഈ അപൂര്‍വ്വ ദൃശ്യ സാഹസത്തിന് സാക്ഷിയായത്. ഹവായ് സ്വദേശിയായ അലൈസൺ ടീല്‍ എന്ന സുന്ദരിയാണ് ബിക്കിനി വേഷത്തിലെത്തി ഉരുകിയൊലിക്കുന്ന ലാവക്കരികില്‍ സർഫിംഗ് ബോർഡിൽ കിടന്ന് നീരാട്ട് നടത്തിയത്. കൂറ്റൻ സ്രാവുകളോടൊപ്പം നീന്തുന്നതും അംബരചുംബികളായ കെട്ടിടത്തിന് മുകളിൽ കയറി സെൽഫിയെടുക്കുന്നതുമെല്ലാം ഈ സുന്ദരിയ്ക്ക് അത്രയ്ക്കൊന്നും പുത്തരിയല്ല.

പുകയുന്ന അഗ്നി പർവ്വതത്തിനടുത്തെത്തി സർഫിംഗ് നടത്തുന്ന ആദ്യ സ്ത്രീയാണ് താനെന്നാണ് ഇവർ അവകാശപ്പെടുന്നത്. .തന്റെ പിങ്ക് സർഫിംഗ് ബോർഡുമെടുത്ത് അലൈസൺ സാഹസികതയ്ക്ക് ഇറങ്ങിയപ്പോൾ ഫോട്ടോഗ്രാഫർ പെറിൻ ജയിംസാണും കൂടെയുണ്ടായിരുന്നു. അലൈസൺ അഗ്നി പർവ്വതത്തിനടുത്ത് നീന്തിത്തുടിക്കുന്ന ഗ്ലാമർ ചിത്രങ്ങളും വീഡിയോയും ഫെയ്സ്ബുക്കിലൂടെ അവർ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button