റിയാദ്: വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്കിലും വൻ വർദ്ധന. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുവര്‍ധന എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ബാധകമാണെന്ന രീതിയിലാണ് വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയത്.
ഒന്നിലധികം തവണ വന്നുപോകാന്‍ സാധിക്കുന്ന സന്ദര്‍ശക വിസക്ക് (മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസ) കാലാവധിക്കനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ആറു മാസത്തെ സന്ദര്‍ശക വിസക്ക് 3000 റിയാല്‍, ഒരു വര്‍ഷത്തിന് 5000, രണ്ട് വര്‍ഷത്തേക്ക് 8000 റിയാല്‍ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഈ തീരുമാനം സാധാരണ രീതിയില്‍ വരുന്ന സന്ദര്‍ശക വിസക്കു കൂടി ബാധകമാക്കിയാല്‍ ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ വിസക്ക് മാത്രം വന്‍ തുക നല്‍കേണ്ടി വരും. 3000 റിയാല്‍ എന്നാല്‍ നിലവിലെ നിരക്കനുസരിച്ച് ഏകദേശം 52000 രൂപയാണ്. നിലവില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് വിസ സൗജന്യമാണ്. അതേസമയം, നിലവില്‍ കുടുംബാംഗങ്ങള്‍ക്ക് അനുവദിക്കുന്ന സന്ദര്‍ശക വിസ തുടരുമോ എന്നതിനെ കുറിച്ച് അധികൃതര്‍ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
Post Your Comments