NewsInternational

പ്രോസ്റ്റേറ്റ് കാന്‍സറെന്ന് പറഞ്ഞ് ചികിത്സ; ട്രീറ്റ്‌മെന്റില്‍ ലൈംഗികശേഷി നശിച്ചു : ഡോക്ടര്‍ക്കെതിരെ കേസ്

ലണ്ടന്‍ : ബ്രിട്ടണിലെ ചാനല്‍ പരിപാടിയിലൂടെ താരമായ മലയാളി ഡോക്ടര്‍ക്കെതിരെയാണ് 57 രോഗികള്‍ കേസ് കൊടുത്തത്. ലണ്ടനിലെ സ്വകാര്യ ചാനലിലെ ഡോക്ടറോട് ചോദിക്കാം പരിപാടിയായ ഇമ്പ്രൈസിംഗ് ബോഡീസ് എന്ന പ്രോഗ്രാമിലൂടെ സായിപ്പന്മാര്‍ക്കിടയില്‍ താരമായ മലയാളി ഡോക്ടര്‍ മനു നായര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അറയ്ക്കല്‍ മനു നായര്‍ എന്നാണീ ഡോക്ടറുടെ മുഴുവന്‍ പേര്. രോഗികളെ തെറ്റായ രീ
തിയില്‍ ചികിത്സിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ സസ്‌പെന്‍ഷനിലായ മനുനായര്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റായ മെഡിക്കല്‍ ഷോയില്‍ ഒരു വിദഗ്ധനെന്ന നിലയിലായിരുന്നു കാന്‍സര്‍ സര്‍ജനായ മനു നായര്‍ അതിലേക്ക് വിളിക്കുന്നവര്‍ക്ക് വൈദ്യോപദേശം നല്‍കിയിരുന്നത്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഇല്ലാത്ത രോഗികള്‍ക്ക് അതിന്റെ ചികിത്സ നല്‍കിയെന്ന ആരോപണവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ ഡോക്ടര്‍ തന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ലേസര്‍ ട്രീറ്റ്‌മെന്റ് നടത്തിയതിന് ശേഷം തനിക്ക് ലൈംഗികശേഷി നശിച്ചുവെന്ന് പരാതിപ്പെട്ടും ഒരു രോഗി രംഗത്തെത്തിയിരുന്നു.

മറ്റുള്ള ചില രോഗികള്‍ക്ക് ഹൈ ഇന്റന്‍സിറ്റി ഫോക്കസ്ഡ് അള്‍ട്രാസൗണ്ട് (എച്ച്എഫ്‌ഐയു) എന്ന ലേസര്‍ ട്രീറ്റ്‌മെന്റ് നല്‍കിയെന്ന ആരോപണവും മനുവിന് നേരെ ഉയര്‍ന്നിട്ടുണ്ട്. ഡ്രഗ്‌സ് നിരീക്ഷണസമിതിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ എക്‌സലന്‍സിന്റെ അംഗീകാരം ലഭിക്കാത്ത ഈ ട്രീറ്റ്‌മെന്റ് നിരവധി രോഗികളില്‍ പരീക്ഷിച്ച ഡോക്ടറുടെ നടപടി ഗുരുതരമായ കുറ്റമായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സര്‍ജന്റെ ചികിത്സയെ തുടര്‍ന്ന് തങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന പരാതിയുമായി നിരവധി രോഗികളാണ് മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്.

ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു നേരത്തെ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്. ശസ്ത്രകക്രിയകളില്‍ പിശകുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ ഡോക്ടറെ 2014 ഏപ്രിലില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. തുടര്‍ന്ന് ഇദ്ദേഹം ശസസ്ത്രക്രിയ നടത്തിയ 170 രോഗികളെ പുന പരിശോധിക്കാന്‍ ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം മനുനായര്‍ ഹേര്‍ട്ട് ഓഫ് ഇംഗ്ലണ്ട് എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജി വയ്ക്കുകയായിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന അന്വേഷണവും അദ്ദേഹത്തിനെതിരെ നടന്നിരുന്നു. സോളിഹുള്‍ ഹോസ്പിറ്റലിലും സ്‌പൈര്‍ ഹെല്‍ത്ത്‌കെയര്‍ഗ്രൂപ്പ് ഹോസ്പിറ്റലിലും 170 റാഡിക്കല്‍ പ്രോസ്റ്റേറ്റ്‌ക്ടോമി രോഗികളില്‍ അദ്ദേഹം നടത്തിയ ട്രീറ്റ്‌മെന്റുകളാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന സാധാരണ ശസ്ത്ര ക്രിയയാണ് റാഡിക്കല്‍ പ്രോസ്റ്റേറ്റ്‌ക്ടോമി. പ്രശ്‌നത്തിന്റെയും അന്വേഷണത്തിന്റെയും പ്രാധാന്യ കണക്കിലെടുത്ത് എന്‍എച്ച്എസ് ട്രസ്റ്റും സ്‌പൈര്‍ ഹെല്‍ത്ത്‌കെയറും ഈ ശസ്ത്ര കിയകള്‍ക്ക് വിധേയരായ ഓരോ രോഗികളെയു നേരിട്ട് വിളിച്ച് ബന്ധപ്പെട്ട് പുനപരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.ഈ സര്‍ജന്റെ ചികിത്സക്ക് വിധേയരായ നിരവധി രോഗികള്‍ പ്രശ്‌നങ്ങളെ നേരിടുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്ന കാര്യമാണെന്നാണ് സോളിസിറ്റര്‍ ആദം റൈറ്റ് പ്രതികരിച്ചിരിക്കുന്നത്.

നിലവില്‍ സൗത്ത്‌പോര്‍ട്ട് ആന്‍ഡ് ഓംസ്‌കിര്‍ക്ക് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ ജിഎംസിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് മനുനായര്‍ ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button