ന്യൂഡല്‍ഹി● ദക്ഷിണ ഡല്‍ഹിയില്‍ തറയിൽ തുപ്പിയ യുവാവിനെ ശുചീകരണ തൊഴിലാളി കുത്തിക്കൊന്നു. ഹൗസ് ഖാസിലെ ഒരു ഓഫീസിന്റെ തറയിൽ തുടർച്ചയായി തുപ്പിയാതിനാണ് മുര്‍ഷിദ് എന്ന 35 കാരനെ മുകേഷ് എന്ന തൊഴിലാളി കുത്തിക്കൊന്നത്.
ഓഫീസിന്റെ തറയിൽ തുടർച്ചയായി തുപ്പിയതിനെത്തുടര്ന്ന് ഇരുവരും തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ഇത് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച മുകേഷിനെ ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറി. മുകേഷിനെതിരേ പോലീസ് കേസെടുത്തു.
Post Your Comments