കോലാലംപൂർ: പിന്‍വശത്തേക്ക് വളഞ്ഞ് വളരുന്ന കൊമ്പുകളുമായി ഒരു പിഗ്മി ആനയെ മലേഷ്യയിൽ കണ്ടെത്തി. ബോർണിയോ ദ്വീപിലുള്ള സാബാ സംസ്ഥാനത്തിലെ ഒരു എണ്ണപന തോട്ടത്തിലാണ് ഈ വളഞ്ഞ കൊമ്പന്‍ പ്രത്യക്ഷപ്പെട്ടത്. വന്യജീവി വിദഗ്ദ്ധരാണ് ഈ വളഞ്ഞ കൊമ്പനെ കണ്ടത്. കൊമ്പുകളുടെ ഈ അസാധാരണമായ അവസ്ഥ എന്തുകൊണ്ടാണെന്നത് പക്ഷേ വ്യക്തമല്ല. എന്നാൽ ജനിതക വൈകല്യമോ ആവർത്തിച്ച ഇണചേരലോ മൂലമോ ആകാം ഇതെന്നാണ് കരുതുന്നത്. മുമ്പ് ക്യാമറാ ദൃശ്യങ്ങളിൽ ഇത്തരം ആനകളെ കണ്ടിട്ടുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
വനമേഖലയിൽ ആനയ്ക്ക് സ്വൈര്യജീവിതം തുടരാന്‍ യോജ്യമായ പ്രദേശം കണ്ടെത്തുന്നവരെ അവനെ സാബായിലെ വന്യജീവി സങ്കേതത്തിൽ പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
കാട്ടില്‍ തുറന്നു വിട്ടാല്‍ മറ്റ് ആനകളെ നേരിടേണ്ട അവസ്ഥ വന്നാല്‍ വളഞ്ഞ കൊമ്പുകൾ തിരിച്ചടി ആകാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. ഏകദേശം രണ്ടായിരത്തോളം ആനകളാണ് സാബായിലുള്ളത്.
Post Your Comments