NewsIndia

യുവതി കാളി ക്ഷേത്രത്തില്‍ നാവ് മുറിച്ചു നല്‍കി

ഭോപ്പാല്‍: കാളിദേവി സ്വപ്നത്തില്‍ ആവശ്യപ്പെട്ടതിന് പകരമായി കോളജ് വിദ്യാര്‍ത്ഥിനി നാവ് മുറിച്ചു നല്‍കി. മധ്യപ്രദേശിലെ റീവയിലെ കാളി ക്ഷേത്രത്തിലാണ് പെണ്‍കുട്ടി നാവ് മുറിച്ച് സമര്‍പ്പിച്ചത്. മധ്യപ്രദേശിലെ ടി.ആര്‍.എസ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ ആരതി ദുബൈ ആണ് നാവ് മുറിച്ച് ഇഷ്ട ദൈവത്തിന് സമര്‍പ്പിച്ചത്.

ക്ഷേത്രത്തിലെത്തി നാവ് മുറിച്ചയുടന്‍ ആരതി ബോധരഹിതയായി നിലത്തു വീണു. എന്നാല്‍ ഇത് കണ്ടു നിന്ന മറ്റ് ഭക്തജനങ്ങളും ക്ഷേത്രം അധികൃതരും ആരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല.പകരം എല്ലാവരും ചുറ്റും കൂടിയിരുന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.

തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിന് പകരമായി നാവ് മുറിച്ച് നല്‍കണമെന്ന് ദേവി സ്വപ്നത്തില്‍ ആവശ്യപ്പെട്ടതായി ആരതി പറഞ്ഞു. ഇതേതുടര്‍ന്നാണ് ആരതി നാവ് മുറിച്ച് നല്‍കിയത്.

shortlink

Post Your Comments


Back to top button