NewsGulf

എമിറേറ്റ്സ് വിമാനാപകടം: യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം

ദുബായ് ● ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7,000 യു.എസ് ഡോളര്‍ ( ഏകദേശം ₹ 467,301ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറും അപകടത്തെ തുടര്‍ന്നുണ്ടായ സമയ നഷ്ടത്തിനും മാനസിക സംഘര്‍ഷത്തിനും 5000 ഡോളറുമാണ് കമ്പനി നഷ്ടപരിഹാരമായി കണക്കുകൂട്ടിയത്. ഇത് സംബന്ധിച്ച് അറിയിപ്പ് എല്ലാ യാത്രക്കാര്‍ക്കും കമ്പനി നല്‍കിയിട്ടുണ്ട്. യാത്രചെയ്തതിന്‍റെ രേഖകളും പാസ്പോര്‍ട്ടും , തിരിച്ചറിയല്‍കാര്‍ഡും സമര്‍പ്പിക്കുന്നതിനനുസരിച്ച് പണം അയച്ചുനല്‍കും.

കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ദുബായില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തറയിലിടിച്ച വിമാനം തീപിടിച്ച് തകരുകയായിരുന്നു. 282 യാത്രക്കരും 18 ജീവനക്കാരും ഉള്‍പ്പടെ 300 പേരാണ് ബോയിംഗ് 777-300 വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button