ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കൂടുതല്‍ കര്‍ശനമായി നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രണമങ്ങളെ കര്‍ശനമായി നേരിടണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ഒരു അക്രമവും വച്ചു പൊറുപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഗോസംരക്ഷകരെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ടൗണ്‍ഹാള്‍ പ്രസംഗത്തിലും തെലുങ്കാനയില്‍ നടന്ന ഒരു പൊതുപരിപാടിയിലുമാണ് മോഡി ഗോസംരക്ഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പശു സംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്താനാണ് ചിലരുടെ ശ്രമം. ഇവര്‍ വ്യാജ ഗോസംരക്ഷകരാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.
ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ സാമുദായിക സൗഹൃദം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍.എസ്.എസ് നേതാജ് ഭയ്യാജി ജോഷിയുടെ നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments