Kerala

വിമാനത്താവള വികസനം: സര്‍വേ ജോലികള്‍ വ്യാഴാഴ്ച ആരംഭിക്കും

തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി വിമാനത്താവളത്തിനോട് ചേര്‍ന്ന് തെക്ക് ഭാഗത്ത് കിടക്കുന്ന പേട്ട, മുട്ടത്തറ വില്ലേജുകളില്‍ ഉള്‍പ്പെട്ട 18.53 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ ജോലികള്‍ ഇന്ന് (ആഗസ്റ്റ് 11) രാവിലെ 10 മണിക്ക് ആരംഭിക്കും. 80 ഓളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഭൂവുടമകള്‍ രേഖകള്‍ സഹിതം അവരവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഹാജരായി ഭൂമി കാണിച്ചുകൊടുക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഫോണ്‍: 9447219939.

shortlink

Post Your Comments


Back to top button