GulfUncategorized

സന്ദർശകർക്ക് കൗതുകമേകി തായിഫ് ഫെസ്റ്റിവെൽ

സൗദി● തായിഫ് ഫെസ്റ്റിവെലിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് . ‘തായിഫ് അഹ്ലാ 37’ എന്ന തലകെട്ടില്‍ അല്‍ റുദ്ദഫ് ഉല്ലാസ കേന്ദ്രത്തിലൊരിക്കിയിട്ടുള്ള വിനോദ പരിപാടികള്‍ സന്ദര്‍ശിക്കുവാന്‍ പ്രദേശവാസികളും ടൂറിസ്റ്റുകളുമായി നിരവധി പേരാണ് എത്തുന്നത് . ഗവണ്മെന്റ് സ്വകാര്യ വകുപ്പുകളുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

ഫെസ്റ്റിവെലിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയ ബസുകളുടെ സര്‍വ്വീസുകളും സന്ദര്‍ശകര്‍ക്ക് വേറിട്ടൊരുഅനുഭവമാണ് പകരുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന കലാ കായിക സാംസ്‌കാരിക പരിപാടികളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥ മായി സന്ദർശകരെ ആകർഷിക്കുന്നതിന് വേണ്ടി പുതുമയാർന്ന പരിപാടികളാണ് തായ് ഫെസ്റ്റിവലിൽ നടക്കുന്നത് .അല്‍ റുദ്ദഫ് ഉല്ലാസകേന്ദ്രത്തില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായാതായി മേയര്‍ എഞ്ചിനീയര്‍ മുഹമ്മദ് അല്‍ മുഗ്‌റേജ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button