റോമിലാണു ഹൃദയ സ്പര്‍ശിയായ ഈ സംഭവം നടന്നത്. ജോള്-മൈക്കല്‍ എന്നീ വൃദ്ധ ദമ്പതികള്‍ താമസിയ്ക്കുന്ന ഫ്ലാറ്റില്‍ നിന്നും ഉച്ചത്തിലുള്ള ശകാരവാക്കുകള്‍ കേട്ടാണ് അയല്‍ക്കാര്‍ ശ്രദ്ധിച്ചത്. എണ്പത്തിനാലും തൊണ്ണൂറ്റിനാലും വയസ്സുള്ള വൃദ്ധര്‍ കലഹിയ്ക്കുന്നതാണെന്നാണ് എല്ലാവരും വിചാരിച്ചത്.
പോലീസ് എത്തിയപ്പോഴാണു കാര്യം മനസിലായത്. എഴുപതു വര്‍ഷമായി അവര്‍ ആ ഫ്ലാറ്റില്‍ താമസമായിട്ട്. ഇത്രയും വര്‍ഷത്തിനിടയില്‍ ആരും അവരെ സന്ദര്‍ശിച്ചിട്ടില്ല. ആസങ്കടമാണു പരസ്പ്പരമുള്ള ശകരമായി പുറത്തുവന്നത്. ഇങ്ങനെയും പോലീസോ എന്നു തോന്നും ഈ സംഭവം കേട്ടാല്‍. കാര്യം പറഞ്ഞുവന്നപ്പോള്‍ ഒറ്റപ്പെടലിന്റെ വേദന സഹിയ്ക്കാനാവാതെ ആ വൃദ്ധ കരഞ്ഞുതുടങ്ങി .അതോടെ ഇവരുടെ ചെക്കപ്പിനായി പോലീസ് ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്താനുള്ള സമയം കൊണ്ട് അവര്‍ ഈ ഒറ്റപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് പാസ്തയും പാകം ചെയ്തു നല്കി. അവരോടൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് പോലീസുകാര്‍ മടങ്ങിയത്.
Post Your Comments