NewsLife Style

രക്തഗ്രൂപ്പ് ‘ഒ’ യാണോ? നിങ്ങളെക്കുറിച്ച് ചില പ്രധാന വിവരങ്ങള്‍

സര്‍വ്വദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പാണ് ‘ഒ’ ആര്‍ക്കും നല്‍കാം. മറ്റു രക്തഗ്രൂപ്പുകളുമായി ‘ഒ’ ഗ്രൂപ്പ് ചേര്‍ന്നു പോകും എന്നതാണ് ഇതിനുള്ള കാരണം. എന്നാല്‍ ഇവര്‍ക്കു ചില പ്രത്യേക അസുഖങ്ങള്‍ വരാനുള്ള സാധ്യത കുടുതലാണെന്നു പഠനം.

‘ഒ’ ഗ്രൂപ്പുകാരില്‍ അള്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു പറയുന്നു. ഈ രക്തഗ്രൂപ്പുകാരില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ തോതുകുറവുള്ളതായി കണ്ടുവരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്കു തൈറോയിഡ് പ്രശ്‌നങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ ചിലര്‍ക്ക് അമിതവണ്ണം ഉണ്ടാകാനിടയുണ്ട്. ചില അവസരങ്ങളില്‍ ഇവര്‍ക്കു മാനസികസമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വരുന്നു. സാധാരണയായി ഈ രക്തഗ്രൂപ്പുകാര്‍ക്കു പ്രമേഹ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നുണ്ട്.

‘ഒ’ രക്തഗ്രൂപ്പുകാര്‍ ജോലിയില്‍ വളരെയതികം ഊര്‍ജ്വസ്വലരാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഇവര്‍ വളരെ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും. ഇക്കാരണത്താല്‍ ചില രാജ്യങ്ങളില്‍ ഇവര്‍ക്കു ജോലിയില്‍ മുന്‍ഗണന പോലും നല്‍കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button